ലിഗയുടെ മരണം കൊലപാതകമോ?

തിരുവനന്തപുരം:വിദേശ വനിത ലിഗയുടെത് സ്വാഭാവിക മരണമാണെന്ന പോലീസിന്റെ വാദത്തിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്.ലിഗയുടേത് ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്.

കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്നാല്‍ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളു. ലിഗയുടേത് സ്വാഭാവിക മരണമാണെന്ന പോലീസ് വാദം ലിഗയുടെ ഭർത്താവും സഹോദരിയും ആദ്യമേ തള്ളിക്കളഞ്ഞിരുന്നു.

ഇതിനെ സാധുകരിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പോത്തൻകോട് വിഷാദ രോഗത്തിന് ആയുർവേദ ചികിത്സയ്ക്കായെത്തിയതാണ് ലിഗയും സഹോദരി ഇൽസിയും. ചികിത്സ കേന്ദ്രത്തിൽ നിന്നും മാ​ര്‍​ച്ച്‌ 14ന് രാ​വി​ലെ 7.30നാ​ണ് കാ​ണാ​താ​കു​ന്ന​ത്.

തുടർന്നിവർ കോവളം ഭാഗത്തേയ്ക്ക് ഓട്ടോയിൽ പോയതായി വിവരമുണ്ടായിരുന്നു. പോലീസിൽ ലിഗയുടെ സഹോദരി പരാതി നൽകിയെങ്കിലും ആദ്യ ഘട്ടങ്ങളിൽ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി സഹോദരി ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ലിഗയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

Be the first to comment on "ലിഗയുടെ മരണം കൊലപാതകമോ?"

Leave a comment

Your email address will not be published.


*