ഇന്ദു മൽഹോത്രയുടെ നിയമനം;അതൃപ്തിയുമായി ജഡ്ജിമാർ!

ന്യൂഡൽഹി:സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.

അതേസമയം കൊളീജിയം ശുപാര്ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ കാര്യത്തിൽ പുനഃപരിശോധനാ ആവശ്യപ്പെട്ടു കേന്ദ്രം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.

ഹൈക്കോടതി ചീഫ് ജസ്റിസുമാരിൽ 45 ാമത്തെ സ്ഥാനത്തുള്ള ജ.കെ എം ജോസഫിനെ സീനിയോറിറ്റി മറികടന്നു ശുപാര്ശ ചെയ്തു.പട്ടിക ജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് സുപ്രീംകോടതിയിൽ പ്രതിനിധ്യമില്ല,മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്കു പ്രാതിനിധ്യം കുറവായിരിക്കെ കേരളത്തിന് അമിത പ്രാധാന്യം നൽകുന്നു.

നിലവിൽ കേരളത്തിൽ നിന്നും ജസ്റ്റിസ് സുപ്രീംകോടതിക്കുണ്ടെന്നും കത്തിൽ പറയുന്നു. അതേസമയം മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പമുള്ള കൊളീജിയം ശുപാര്ശ ചെയ്ത കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ മുതിര്‍ന്ന ജഡ്ജിമാര്‍ അതൃപ്തി രേഖപ്പെടുത്തി.

കൊളിജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരില്‍ ഒരാളെ മാത്രം സര്‍ക്കാര്‍ നിയമിച്ചതിനാല്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കി.എന്നാൽ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സർക്കാർ നടപടിയിൽ തെറ്റില്ലെന്ന് ഉത്തരവിട്ടു.

Be the first to comment on "ഇന്ദു മൽഹോത്രയുടെ നിയമനം;അതൃപ്തിയുമായി ജഡ്ജിമാർ!"

Leave a comment

Your email address will not be published.


*