ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്!

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. മെയ് 28 നാണു ഉപതിരഞ്ഞെടുപ്പ്.വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. മെയ് 31 ന് ഫലപ്രഖ്യാപനം നടക്കും. മെയ് 10 ആണ് നോമിനേഷന്‍ സമർപ്പിക്കാനുള്ള അവസാന തീയതി.മെയ് 11ന് സൂക്ഷ്മപരിശോധന നടക്കുംമെയ് 14 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ, കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.ഡി വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർത്ഥി.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയു൦ മത്സര രംഗത്തുണ്ട്. ജില്ലയിൽ മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു.

Be the first to comment on "ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്!"

Leave a comment

Your email address will not be published.


*