ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു!

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.’ഹംരോ സിക്കിം’ എന്നാണ് ബുട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ്സിൽ അംഗമായിരുന്ന ബൈച്ചുങ് ബൂട്ടിയ പാർട്ടിയുമായുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു.

യുവജനങ്ങൾക്കാണ് തന്റെ പാർട്ടിയിൽ പ്രധാന്യം നൽകുകയെന്ന് ബുട്ടിയ പറഞ്ഞു.

Be the first to comment on "ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*