ആർസിസിയിൽ വീണ്ടും ചികിത്സ പിഴവ്;ഒരു കുട്ടി കൂടി മരിച്ചു!

തിരുവനന്തപുരം:ആർസിസിയിൽ നിന്നും ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച കുട്ടി മരിച്ചു.ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മരിച്ചത് എച്ച്‌ ഐ വി ബാധിച്ച്‌.കുട്ടി മരിച്ചത് ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതു വഴിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.എന്നാൽ ആര്‍സിസി അധികൃതർ ആരോപണം നിഷേധിച്ചു.

കുട്ടി മറ്റു ലാബുകളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.എന്നാൽ ഇത് കുട്ടിയുടെ മാതാപിതാക്കൾ നിഷേധിച്ചു. ആര്‍സിസിയിൽ നിന്ന് മാത്രമേ കുട്ടി രക്തം സ്വീകരിച്ചിട്ടുള്ളു എന്ന് അവർ പറയുന്നു.നേരത്തെയും ആര്‍സിസിക്കെതിരെ സമാന ആരോപണം നിലനിൽക്കുന്നുണ്ട്.ഹരിപ്പാട് സ്വദേശിയായ കുട്ടി ആര്‍സിസിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ ഐ വി ബാധിച്ച്‌ കഴിഞ്ഞ മാസം മരിച്ചിരുന്നു.

Be the first to comment on "ആർസിസിയിൽ വീണ്ടും ചികിത്സ പിഴവ്;ഒരു കുട്ടി കൂടി മരിച്ചു!"

Leave a comment

Your email address will not be published.


*