കൊറിയൻ യുദ്ധം അവസാനിച്ചു;ഇരു കൊറിയകളും സമാധാന കരാറിൽ ഒപ്പുവെച്ചു!

പതിറ്റാണ്ടുകളോളം നീണ്ട വൈരം അവസാനിപ്പിച്ചു ദക്ഷിണ-ഉത്തര കൊറിയകൾ സമാധാന കരാറിൽ ഒപ്പു വെച്ചു.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

കൊറിയന്‍ മേഖലയില്‍ ആണവ നിരായുധീകരണം നടപ്പിലാക്കുമെന്നും ഇരു രാഷ്ട്രത്തലവന്‍മാരും വ്യക്തമാക്കി.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പരസ്പരമുള്ള സഹകരണം വര്‍ദ്ധിപ്പിച്ച് യുദ്ധം അവസാനിപ്പിക്കും.ഉടമ്പടിയുടെ ഭാഗമായി ഇരു രാഷ്ട്രത്തലവന്‍മാരും രാജ്യങ്ങള്‍ പരസ്പരം സന്ദര്‍ശിക്കും.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കും.കായിക മത്സരങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു പങ്കെടുക്കും.സമാധാന ചർച്ചയുടെ ഭാഗമായി ഇരുരാജ്യങ്ങളിൽ നിന്നുമുള്ള മണ്ണുകൾ കൊണ്ട് ഇരു രാഷ്ട്ര തലവന്മാരും മരം നട്ടുപിടിപ്പിച്ചു.

Be the first to comment on "കൊറിയൻ യുദ്ധം അവസാനിച്ചു;ഇരു കൊറിയകളും സമാധാന കരാറിൽ ഒപ്പുവെച്ചു!"

Leave a comment

Your email address will not be published.


*