ലിഗയുടെ മരണം കൊലപാതകമെന്നു പോലീസ്!

തിരുവനന്തപുരം:വിദേശ വനിതാ ലിഗയുടേത് കൊലപാതകമെന്നുറപ്പിച്ചു പോലീസ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കുറ്റികാട്ടിൽ നിന്നും കൊലപാതകമെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ പോലീസിന് ലഭിച്ചു. ലിഗയെ കാട്ടിലെത്തിച്ച വള്ളം പോലീസ് കണ്ടെത്തി.ലിഗയെ വള്ളത്തിൽ ഇവിടെ എത്തിച്ചതെന്ന് കരുതുന്ന പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നാളെ ലഭിച്ചതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണര്‍ പി. പ്രകാശ് പറഞ്ഞു.വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തു പരിശോധനകൾ നടത്തുന്നുണ്ട്. ശ്വാസം മുട്ടിയാണ് ലിഗയുടെ മാറണമെന്ന് നേരത്തെ ഫോറൻസിക് സർജൻമാർ പറഞ്ഞിരുന്നു.

Be the first to comment on "ലിഗയുടെ മരണം കൊലപാതകമെന്നു പോലീസ്!"

Leave a comment

Your email address will not be published.


*