അശ്വതി ജ്വാലയ്ക്കെതിരായ കേസ്;വിമർശനവുമായി ഇലിസ!

തിരുവനന്തപുരം:സർക്കാരിനെതിരായി സംസാരിച്ചു എന്നതിന്റെ പേരിൽ അശ്വതി ജ്വാലയ്ക്കെതിരെ കേസെടുത്തു. ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന പരാതിയിലാണ് കേസ്. കോവളം സ്വദേശി അനില്‍കുമാറാണ് പരാതിക്കാരൻ.ഡിജിപിക്ക് നൽകിയ പരാതി ലിഗയുടെ കൊലപാതക കേസന്വേഷിക്കുന്ന ഐ.ജി മനോജ് ഏബ്രഹാമിന് കൈമാറി.

എന്നാൽ ആരോപണം നിഷേധിച്ചു അശ്വതി രംഗത്തെത്തി. കേസിനെ ശക്തമായി നേരിടും. എന്തൊക്കെ സംഭവിച്ചാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും അവർക്കു പൂർണ പിന്തുണ നൽകുമെന്നും അശ്വതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലിഗയുടെ സഹോദരി ഇല്‍സിയും അശ്വതിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അശ്വതിക്കെതിരായ ആരോപണം തള്ളി ഇല്‍സിയും രംഗത്തെത്തി. തന്നോടൊന്നു അന്വേഷിക്കുക പോലും ചെയ്യാതെയാണ് ആരോപണം ഉന്നയിച്ചവർ പരാതി നൽകിയതെന്നും അവർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അശ്വതിക്കെതിരായ കേസിനെതിരെ രംഗത്തെത്തി. ലിഗയുടെ തീരോധാനവുമായി ബന്ധപെട്ടു ലിഗയുടെ ഭർത്താവിനും സഹോദരിക്കുമൊപ്പം മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ലെന്നും, ഡിജിപിയെ കാണാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഭീഷണിപ്പെടുത്തിയതായും അശ്വതി ആരോപിച്ചിരുന്നു. അതേസമയം രക്ത സമ്മര്‍ദം ഉയര്‍ന്നതോടെ അശ്വതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Be the first to comment on "അശ്വതി ജ്വാലയ്ക്കെതിരായ കേസ്;വിമർശനവുമായി ഇലിസ!"

Leave a comment

Your email address will not be published.


*