ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു!

ചെങ്കോട്ട അഞ്ച് വര്‍ഷത്തെ പരിപാലനത്തിനായി ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു. അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് പദ്ധതി പ്രകാരമാണ് 25 കോടി രൂപയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് ചെങ്കോട്ടയെ ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തത്. ചെങ്കോട്ടയുടെ വികസപ്രവര്‍ത്തനങ്ങള്‍ നടത്തുക ഇനി ഡാൽമിയ ഗ്രൂപ്പാണ്.

കുടിവെള്ള കിയോസ്‌കുകള്‍, ബെഞ്ചുകള്‍, സൂചകങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുക, സ്മാരകം സംരക്ഷിക്കേണ്ട ചുമതലയും ഗ്രൂപ്പിനാണ്.ഇന്‍ഡിഗോ എയര്‍ലൈന്‍സ,് ജി.എം.ആര്‍ ഗ്രൂപ്പ് എന്നിവരു൦ ഡാല്‍മിയ ഭരത് ലിമിറ്റഡിനൊപ്പം മത്സര രംഗത്തുണ്ടായിരുന്നു.

എന്നാൽ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതാണ് ചെങ്കോട്ട.

Be the first to comment on "ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു!"

Leave a comment

Your email address will not be published.


*