ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്!

തിരുവനന്തപുരം:വിദേശവനിത ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തു വന്നു.ലിഗയുടെ ക​ഴു​ത്തി​ലെ ത​രു​ണാ​സ്ഥി​ക​ള്‍ പൊ​ട്ടി​യി​ട്ടു​ള്ള​താ​യി പോ​സ്റ്റു​മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.ഇത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നാണ് സൂചന നൽകുന്നത്.ലിഗയുടെ കാലുകളിലും മുറിവുകളേറ്റിട്ടുണ്ട്.

ഇത് പ്രതിരോധിക്കുമ്പോൾ സംഭവിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.കഴുത്തിൽ ചവിട്ടിയതോ ശ്വാസം മുട്ടിച്ചതോ ആണ് മരണകാരണം.ഒന്നിലധികം പേര് ചേർന്ന് ആകാം കൃത്യം നിർവഹിച്ചത്.

എന്നാൽ മൃതദേഹം ജീർണിച്ചതിനാൽ ബലാത്സംഗം നടന്നോ എന്ന് വ്യക്തമല്ല. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന റേഞ്ച് ഐജി മനോജ് എബ്രഹാം മൃതദേഹം കണ്ടെത്തിയ കണ്ടൽ കാട്ടിൽ പരിശോധന നടത്തി.

Be the first to comment on "ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്!"

Leave a comment

Your email address will not be published.


*