കുഞ്ഞാലിമരയ്ക്കാരായി സൂപ്പർ താരങ്ങളുടെ ഏറ്റുമുട്ടൽ!

ചരിത്ര പുരുഷനായ കുഞ്ഞാലിമരയ്ക്കാരുടെ കഥ പറയാനായി മലയാളത്തിലെ സൂപ്പര്താരങ്ങളെത്തുന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൻറെ പ്രഖ്യാപനം മോഹൻലാലും,പ്രിയദർശനും ചേർന്ന് നടത്തി.

ഈ വര്ഷം നവംബറിൽ തുടങ്ങുമെന്നാണ് പ്രഖ്യാപനം.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ,സി ജെ റോയ്(കോൺഫിഡന്റ് ഗ്രൂപ്പ്), സന്തോഷ് ടി കുരുവിള(മൂണ്‍ ഷോട്ട് എന്റർടൈൻമെന്റ്) എന്നിവർ ചേർന്നാണ് നിർമ്മിക്കുക.

അതേസമയം മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ‘മരയ്ക്കാർ’ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ സമയമെടുക്കുമെന്നും സന്തോഷ് ശിവൻ പറയുന്നു.

Be the first to comment on "കുഞ്ഞാലിമരയ്ക്കാരായി സൂപ്പർ താരങ്ങളുടെ ഏറ്റുമുട്ടൽ!"

Leave a comment

Your email address will not be published.


*