സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡിക്കു മൂന്നാം ഊഴം!

കൊല്ലത്ത് ഇന്ന് സമാപിച്ച 23ാം പാര്‍ട്ടി കോണ്‍ഗ്രസിൽ സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് സുധാകർ റെഡ്‌ഡി ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നു. ദേശീയ നിര്‍വാഹക സമിതിൽ 8 പുതുമുഖങ്ങളെയും ദേശീയ സെക്രട്ടേറിയറ്റിൽ 4 പുതുമുഖങ്ങളെയും ഉൾപ്പെടുത്തി.

കേരളത്തിൽ നിന്നും അഞ്ചു പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ഭരണഘടനയിലെ അടിസ്ഥാനതത്വങ്ങൾ സംരക്ഷിക്കുന്നതിനായി ഇടതു പക്ഷ സംഘടനകൾ ഒന്നിച്ചു പോരാടുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി പറഞ്ഞു. പന്ന്യൻ രവീന്ദ്രനെ കൺട്രോൾ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു.

അതേസമയം കെ ഇ ഇസ്മായിൽ പക്ഷത്തിനുമേൽ കാണാം രാജേന്ദ്രൻ പക്ഷത്തിനു സമ്പൂർണ മേൽകൈ. ഇസ്മായിൽ പക്ഷക്കാരായ സി ദിവാകരൻ,സി എൻ ചന്ദ്രനും ദേശീയ കൗൺസിലിൽ നിന്നും പുറത്തായി.ദേശീയ കൗൺസിലിൽ നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി സി ദിവാകരൻ പരസ്യമാക്കി.

ഗോഡ്ഫാദറിന്റെ പിന്തുണയിൽ കൗൺസിലിൽ തുടരാനില്ലെന്നു അദ്ദേഹം വ്യക്തമാക്കി.ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി.

Be the first to comment on "സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡിക്കു മൂന്നാം ഊഴം!"

Leave a comment

Your email address will not be published.


*