കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്ശിച്ചു!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ഒടുവിൽ സിപിഐഎമ്മിന് ബോധോദയം.സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രീജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ശ്രീജിത്ത് സംഭവത്തിൽ പ്രതിരോധത്തിലായ സിപിഐഎം വാരാപ്പുഴയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപായിരുന്നു കോടിയേരിയുടെ സന്ദർശനം.

പാർട്ടി തിരക്കൊപ്പമാണെന്നും വേട്ടക്കാർക്കൊപ്പമല്ലെന്നും കോടിയേരി പറഞ്ഞു.വരാപ്പുഴ സംഭവം ഒറ്റപ്പെട്ട സംഭവമാണ്.കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും.ശ്രീജിത്തിന്റെ കുടുംബത്തിന് ആശ്വാസ ധനസഹായവും,ഭാര്യക്ക് ജോലിയും സർക്കാർ നൽകണം. ശ്രീജിത്തിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്ശിക്കാതിരുന്നത് ബോധ്പ്പൂർവമാകില്ലെന്നും കോടിയേരി പറഞ്ഞു.

Be the first to comment on "കോടിയേരി ശ്രീജിത്തിന്റെ വീട് സന്ദര്ശിച്ചു!"

Leave a comment

Your email address will not be published.


*