വിദ്വേഷപ്രസംഗം നടത്തിയതിനു വിഎച്ച്പി നേതാവ് സ്വാധി ബാലികാ സരസ്വതിക്കെതിരെ കേസെടുത്തു!

കാസര്‍കോട് നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ വിഎച്ച്പി നേതാവ് സ്വാധി ബാലികാ സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഹിന്ദു സമാജോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ സ്വാധി ബാലികാ സരസ്വതി വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗം നടത്തിയതിയെന്ന പരാതിയിലാണ് കാസർകോട് പോലീസ് കേസെടുത്തിരിക്കുന്നത്. ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നായിരുന്നു സ്വാധിയുടെ പ്രസംഗം.

Be the first to comment on "വിദ്വേഷപ്രസംഗം നടത്തിയതിനു വിഎച്ച്പി നേതാവ് സ്വാധി ബാലികാ സരസ്വതിക്കെതിരെ കേസെടുത്തു!"

Leave a comment

Your email address will not be published.


*