തൃശൂരിൽ ആൾകൂട്ടം നോക്കി നിൽക്കേ യുവതിയെ തീ കൊളുത്തി കൊന്നു!

തൃശൂർ:ആൾകൂട്ടം നോക്കിനിൽക്കെ യുവതിയെ ഭർത്താവു പെട്രോളൊഴിച്ചു തീകൊളുത്തി.ചെങ്ങാലൂര്‍ സ്വദേശിനി ജീതുവാണ് (26) മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ജീതുവിനെ ഭർത്താവ് വിരാജ് പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ജീതു ഇന്ന് രാവിലെ മരിച്ചു.

കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും നോക്കി നിൽക്കെയായിരുന്നു സംഭവം.എന്നാൽ ആക്രമണം തടയാനോ പോലീസിനെ അറിയിക്കാനോ രക്ഷാപ്രവർത്തനം നടത്തണോ ഇവരാരും തയാറായില്ലെന്നും ആരോപണമുണ്ട്. ജീതുവും ഭർത്താവും വിരാജ്ഉം ഏറെ നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.ഇരുവരും വേർ പിരിയാനുള്ള തീരുമാനത്തിനിടെയാണ് ആരും കൊല നടന്നത്.

പാതി വെന്ത മകളുടെ ശരീരം എടുത്തു കൊണ്ടുപോകാൻ പ്രതിയുടെ സഹോദരൻ ആവശ്യപ്പെട്ടതായും കൂടി നിന്ന ആരും മകളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ലെന്നും ഓട്ടോഡ്രൈവറും താനും ചേർന്നാണ് മകളെ ആശുപത്രിയിലെത്തിച്ചതെന്നും ജീതുവിന്റെ അച്ഛൻ ജനാർദനൻ പറഞ്ഞു

.ആക്രമണത്തിന് ശേഷം വിരാജ് ഒളിവിൽ പോയി.ഇയാൾക്കായുള്ള അന്വേഷണം ഊര്ജിതമാക്കിയതായും ഇയാൾ മുംബൈക്ക് കടന്നതായാണ് വിവരമെന്നുമാണ് പോലീസ് പറയുന്നു.

Be the first to comment on "തൃശൂരിൽ ആൾകൂട്ടം നോക്കി നിൽക്കേ യുവതിയെ തീ കൊളുത്തി കൊന്നു!"

Leave a comment

Your email address will not be published.


*