വരാപ്പുഴ കസ്റ്റഡി മരണം;സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ!

കൊച്ചി:ശ്രീജിത്തിന്റെ മരണവുമായി ബന്ധപെട്ടു വരാപ്പുഴ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റു ചെയ്തു.അന്യായമായി തടങ്കലിൽ വയ്ക്കൽ,വ്യാജരേഖ ചമയ്ക്കൽ എന്നി കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് സിഐയെ അറസ്റ്റ് ചെയ്തത്.

എന്നാൽ കൊലക്കുറ്റം ക്രിസ്പിൻ സാമിന്റെ മേൽ ചുമത്തിയിട്ടില്ല.കേസിലെ അഞ്ചാം പ്രതിയാണ് ക്രിസ്പിൻ സാം.ക്രിസ്പിൻ സാമിനെ നാളെ കോടതിയിൽ ഹാജരാക്കും. ശ്രീജിത്തിനെ അറസ്റ്റു ചെയ്ത സമയം തിരുത്തിയാണ് കോടതിയിൽ സമർപ്പിച്ചത്.കൂടാതെ ശ്രീജിത്തിനെ അന്യായമായി തട്ടുകളിൽ വെച്ചതും ക്രിസ്പിൻ സാമാണ്.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*