കോട്ടയം പുഷ്പനാഥ് അന്തരിച്ചു!

കോട്ടയം;പ്രമുഖ ഡിറ്റക്റ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു.അപസർപ്പക കഥകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നോവലിസ്റ്റാണ് കോട്ടയം പുഷ്പനാഥ്.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് സിഎസ്‌ഐ കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് ശവസംസ്‌കാരം.മുന്നൂറോളം നോവലുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ സലിം പുഷ്പനാഥ് ഒരുമാസം ആകുമ്പോഴായിരുന്നു കോട്ടയം പുഷ്പനാഥിന്റെ മരണം.

Be the first to comment on "കോട്ടയം പുഷ്പനാഥ് അന്തരിച്ചു!"

Leave a comment

Your email address will not be published.


*