ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം യോഗത്തില്‍ തീരുമാനമായില്ല!

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന൦ പുനപരിശോധിക്കാന്‍ ചേര്‍ന്ന കൊളീജിയം യോഗത്തില്‍ തീരുമാനമായില്ല. ഇന്ന് വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് തീരുമാനമെടുക്കുന്നത് സുപ്രിംകോടതി കൊളീജിയം നീട്ടി.കൊല്‍ക്കത്ത, രാജസ്ഥാന്‍, ആന്ധ്ര, തെലങ്കാന ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയത്തുന്ന കാര്യത്തിലും കൊളീജിയം ചര്‍ച്ച നടത്തി.

എല്ലാ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ജനുവരിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെഎം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷകയായിരുന്ന ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജസ്റിസുമാരായി നിയമിക്കണമെന്ന് കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാര്ശ ചെയ്തിരുന്നു.

എന്നാൽ എന്നാല്‍ കെഎം ജോസഫിനെ ഒഴിവാക്കി ഇന്ദുവിനെ മാത്രം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുകയായിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിന്റെ കാര്യത്തിൽ പുനഃപരിശോധനാ ആവശ്യപ്പെട്ടു കേന്ദ്രം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽക്കുകയും ചെയ്തു.

ഹൈക്കോടതി ചീഫ് ജസ്റിസുമാരിൽ 45 ാമത്തെ സ്ഥാനത്തുള്ള ജ.കെ എം ജോസഫിനെ സീനിയോറിറ്റി മറികടന്നു ശുപാര്ശ ചെയ്തു.മറ്റു സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്കു പ്രാതിനിധ്യം കുറവായിരിക്കെ കേരളത്തിന് അമിത പ്രാധാന്യം നൽകുന്നു.

നിലവിൽ കേരളത്തിൽ നിന്നും ജസ്റ്റിസ് സുപ്രീംകോടതിക്കുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.ഇതിനെതിരായി ജഡ്ജിമാര്‍ തങ്ങളുടെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 5 അംഗങ്ങളുള്ള കൊളീജിയം ഐക്യകണ്‌ഠേന തീരുമാനമെടുത്താൽ മാത്രമേ കേന്ദ്രം പുനപരിശോധനക്കയച്ച ശുപാര്‍ശ വീണ്ടും തിരിച്ചയക്കാൻ സാധിക്കുകയുള്ളു.

Be the first to comment on "ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം യോഗത്തില്‍ തീരുമാനമായില്ല!"

Leave a comment

Your email address will not be published.


*