പശ്ചിമബംഗാളില്‍ ആറ്മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ട ബലാത്സംഗ൦ ചെയ്തു!

കൊല്‍ക്കത്ത:രാഷ്ട്രീയ വിധ്വേഷത്തിന്റെ പേരിൽ പശ്ചിമബംഗാളില്‍ ആറ്മാസം ഗര്‍ഭിണിയായ യുവതി കൂട്ട ബലാത്സംഗ൦ ചെയ്തു.നാദിയ ജില്ലയിലെ ശാന്തിപുരില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുപ്പതോളം പേർ ചേർന്ന് യുവതയുടെ ആക്രമിക്കുകയായിരുന്നു.

ഇതിനിടയിൽ ആറുപേർ ചേർന്ന് ആറുമാസം ഗർഭിണിയായ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. വീടാക്രമിച്ചതും യുവതിയെ പീഡനത്തിനിരയാക്കിയതും തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

യുവതിയുടെ ഭർതൃ സഹോദരി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായി നാമനിര്‍ദേശ പത്രിക സമർപ്പിച്ചിരുന്നു.പത്രിക പിൻവലിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Be the first to comment on "പശ്ചിമബംഗാളില്‍ ആറ്മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ട ബലാത്സംഗ൦ ചെയ്തു!"

Leave a comment

Your email address will not be published.


*