മാധ്യമപ്രവര്‍ത്തകൻ ജെ ഡേ വധത്തിൽ ഛോട്ടാ രാജന് ജീവപര്യന്തം!

മുംബൈ:മുതിർന്ന മാധ്യമ പ്രവർത്തകൻ ജ്യോതിമയി ഡേയെ കൊലപ്പെടുത്തിയ കേസില്‍ അധോലക നായകന്‍ ഛോട്ടാ രാജന് ജീവപര്യന്തം തടവും 26 ലക്ഷം രൂപ പിഴയും.ചോട്ടാ രാജനെ കൂടാതെ മറ്റ് എട്ട് പ്രതികള്‍ക്കും മുംബൈയിലെ പ്രത്യേതക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

സംഭവത്തില്‍ കൂട്ടുപ്രതികളായ മാധ്യമപ്രവര്‍ത്തകന്‍ ജിഗ്‌ന വോറയേയും തൃശൂര്‍ സ്വദേശി പോള്‍സണ്‍ ജോസഫിനെയും കോടതി വെറുതേ വിട്ടു.പിഴത്തുക ജ്യോതിമയി ഡേയുടെ കുടുംബത്തിന് നൽകണം.

ഇംഗ്‌ളീഷ് മദ്ധ്യാഹ്ന പത്രമായ മിഡ് ഡേയുടെ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ആയിരുന്ന ജ്യോതിര്‍മയി ഡേയെ ചോട്ടാ രാജന്റെ നിർദേശപ്രകാരം 2011ലാണ് നാലംഗ സംഘം വെടിവെച്ചു കൊന്നത്.പവയ്യിലെ വസതിക്കു സമീപമായിരുന്നു ഡേ കൊലപ്പെട്ടത്.മിഡ് ഡേ പത്ര

ത്തിന്റെ ക്രൈം വിഭാഗത്തിന്റെ മേധാവി ആയിരുന്ന ഡേ ചോട്ടാ രാജനെ കുറിച്ചും,ദാവൂദ് ഇബ്രാഹിമിനെ കുറിച്ചും ചോട്ടാ രാജനെ കുറിച്ചും നിരന്തരം ഫീച്ചറുകൾ എഴുതിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്.

Be the first to comment on "മാധ്യമപ്രവര്‍ത്തകൻ ജെ ഡേ വധത്തിൽ ഛോട്ടാ രാജന് ജീവപര്യന്തം!"

Leave a comment

Your email address will not be published.


*