ലിഗയുടെ മൃതദേഹം നാളെ സംസ്കരിക്കും;ഇലിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചു!

തിരുവനന്തപുരം:കേരളം സന്ദർശനത്തിനിടെ കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ മൃതദേഹം നാളെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മെയ് ആറിന് ഞായറാഴ്ച നിശാഗന്ധിയില്‍ ലിഗ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ലിഗയുടെ സഹോദരി ഇലിസ് ഇന്ന് മുഖ്യമന്ത്രിയെ സന്ദർശിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇ ലിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും മുഖ്യമന്ത്രി പിണറായി വിജയനോട് ഇല്‍സ് നന്ദി പറഞ്ഞു.

വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടു൦ സർക്കാരിനെതിരെ തെറ്റായ വാർത്ത പ്രചരിക്കുന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും, തെറ്റായ വാർത്തകൾക്ക് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്തയാഴ്ച ലിഗയുടെ സാഹോദരി സ്വദേശത്തേക്കു മടങ്ങും. ലിഗയുടെ മരണവുമായി ബന്ധപെട്ടു കസ്റ്റഡിയിലുള്ള രണ്ടുപേർ കുറ്റം സമ്മതിച്ചതായാണ് വിവരം.ലിഗയുടെ ആന്തരികാവയവങ്ങളുടേത് ഉൾപ്പെടെയുള്ള രാസപരിശോധനാ ഫലം നാളെ ലഭിക്കും.ഇതിനു ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയുള്ളുവെന്നു പോലീസ് പറയുന്നു.

Be the first to comment on "ലിഗയുടെ മൃതദേഹം നാളെ സംസ്കരിക്കും;ഇലിസ് മുഖ്യമന്ത്രിയെ സന്ദർശിച്ചു!"

Leave a comment

Your email address will not be published.


*