വരാപ്പുഴ കസ്റ്റഡി മരണം;കുടുംബത്തിന് സർക്കാർ ധന സഹായം പ്രഖ്യാപിച്ചു!

കൊച്ചി:വാരാപ്പുഴയിൽ ലോക്കപ് മർദ്ദനത്തെ തുടർന്ന് മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായവുമാണ് സർക്കാർ പ്രഖ്യാപിച്ചത്.

തങ്ങളെ അനാഥരാക്കിയത് പോലീസുകാരാണെന്നും സർക്കാർ ജോലി നൽകുന്നതിൽ ആശ്വാസമുണ്ടെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. ശ്രീജിത്തിന്റെ വീട് സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നു പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. അതേസമയം ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപെട്ടു അറസ്റ്റിലായ വരാപ്പുഴ സിഐ ക്രിസ്പിൻ സാമിന്‌ കോടതി ജാമ്യം അനുവദിച്ചു. റൂറൽ എസ് പി എ വി ജോർജിനെ പ്രതിക്കൂട്ടിലാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നു.

എസ് പിയുടെ നിർദേശപ്രകാരമാണ് സി ഐ ക്രിസ്പിൻ സാം വാരാപ്പുഴയിലെത്തിയതെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ശ്രീജിത്തിന്റെ മരണത്തിൽ ഉന്നത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് ആരോപണങ്ങൾക്കിടെയാണ് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നത്. കേസിൽ ആരോപണ വിധേയനായ റൂറൽ എസ് പി എ വി ജോർജിനെ വെട്ടിലാക്കുന്നതാണ് റിപ്പോർട്ട്.

Be the first to comment on "വരാപ്പുഴ കസ്റ്റഡി മരണം;കുടുംബത്തിന് സർക്കാർ ധന സഹായം പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*