പ്രഭമങ്ങി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ്;കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഒരു വിഭാഗം അവാർഡ് ജേതാക്കൾ ചടങ്ങു ബഹിഷ്കരിച്ചു!

ഡൽഹി:അറുപത്തഞ്ചാം ദേശീയ ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങുകൾ ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും ചേർന്ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

കേരളത്തിൽ നിന്നും പുരസ്‌കാര ജേതാക്കളായ ജയരാജ്(മികച്ച സംവിധായകൻ),കെ ജെ യേശുദാസ്(മികച്ച ഗായകൻ),ക്യാമറാമന്‍ നിഖില്‍ എസ് പ്രവീൺ(ഭയാനകം) എന്നിവർ പുരസ്‌കാരങ്ങൾ സ്വീകരിച്ചു.

അതേസമയം അവാർഡ് ജേതാക്കളായ പതിനൊന്നു പേർക്ക് മാത്രമേ രാഷ്‌ട്രപതി അവാർഡുകൾ നൽകുകയുള്ളൂ എന്ന എന്ന അറിയിപ്പിനെ തുടർന്ന് കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഒരുവിഭാഗം അവാർഡ് ജേതാക്കൾ പുരസ്‌കാര ചടങ്ങു ബഹിഷ്കരിച്ചു.

രാഷ്‌ട്രപതി തന്നെ പുരസ്‍കാര ധന ചടങ്ങുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധക്കാർ ഒപ്പിട്ടു കാത്തു നൽകിയിരുന്നു.എന്നാൽ കത്തിൽ ഒപ്പുവെച്ച യേശുദാസും,ജയരാജും പുരസ്‌കാര ധന ചടങ്ങിൽ പങ്കെടുത്തത് മറ്റു അവാർഡ് ജെത്തകളെ ചൊടിപ്പിച്ചു.

എല്ലാ മേഖലയിലും വഞ്ചനയും ചതിയും ഉണ്ടെന്നായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ചടങ്ങു ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നു സംവിധായകൻ ജയരാജ് പ്രതികരിച്ചു.വലിയ അവസരമാണ് ചടങ്ങു ബഹിഷ്കരിച്ചവർ നഷ്ടപ്പെടുത്തിയത്.

അവാർഡിനോടുള്ള ബഹുമാനം കൊണ്ടാണ് പുരസ്‌കാരം സ്വീകരിച്ചത്.ചടങ്ങു ബഹിഷ്കരിച്ചവർ പുരസ്‌കാര തുക സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകണമെന്നും ജയരാജ് പറഞ്ഞു.

പുരസ്‌കാരം സ്വീകരിക്കാനോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണെന്നും ,ചടങ്ങിൽ നിന്നും വിട്ടു നിന്നവരുടെ തീരുമാനത്തോട് പ്രതികരിക്കാനില്ലെന്നും ഗായകൻ യേശുദാസും പ്രതികരിച്ചു.
നടി ശ്രീദേവിയ്ക്കായി ഭര്‍ത്താവ് ബോണി കപൂറും,മക്കളായ ജാന്‍വി കപൂറും,ഖുഷി കപൂറും പുരസ്‌ക്കാരം സ്വീകരിച്ചു.

മരണാനന്തര ബഹുമതിയായി ലഭിച്ച സമഗ്ര സംഭാവന പുരസ്‌ക്കാരം വിന്നോദ് ഖന്നയ്ക്കായി ഭാര്യ കവിത ഖന്നയും മകന്‍ അക്ഷയ് ഖന്നയും ഏറ്റ് വാങ്ങി.

Be the first to comment on "പ്രഭമങ്ങി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ്;കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഒരു വിഭാഗം അവാർഡ് ജേതാക്കൾ ചടങ്ങു ബഹിഷ്കരിച്ചു!"

Leave a comment

Your email address will not be published.


*