വിദേശവനിതയുടെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ!

തിരുവനന്തപുരം:വിദേശവനിതയുടെ കൊലപാതകത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.കോവളം വാഴമുട്ടം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉദയൻ ടുറിസ്റ്റ് ഗൈഡാണെന്ന വ്യാജേന വിദേശവനിതയെ വാഴമുറ്റത്ത് ബോട്ടു മാർഗ്ഗം വാഴമുറ്റത്തെ കണ്ടാൽ കാട്ടിലെത്തിക്കുകയായിരുന്നു.തുടർന്ന് ഉദയനും ബന്ധുവായ ഉമേഷും ചേർന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തു.

വിദേശ വനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം ഇന്ന് പോലീസിന് ലഭിച്ചിരുന്നു. ഇനിമുതൽ ഇരയുടെ പേരും ചിത്രവും ഉപയോഗിക്കരുതെന്നു ഡിജിപി മാധ്യമങ്ങൾക്കു നിർദേശം നൽകി.

ഒന്നാം പ്രതിയായ ഉമേഷ് സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും ഉപദ്രവിക്കുന്ന ലൈംഗീക വൈകൃതമുള്ളയാളാണെന്നു പോലീസ് പറയുന്നു.മൃതദേഹം അഴുകിയിരുന്നതിനാല്‍ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയ ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഡിജിപി ലോക്നാഥ് ബെഹ്‌റ അഭിനന്ദിച്ചു.

Be the first to comment on "വിദേശവനിതയുടെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*