വിദേശവനിതയുടെ മൃതദേഹം സംസ്കരിക്കരുതെന്നു മനുഷ്യാവകാശ കമ്മീഷൻ;ഉത്തരവ് ലഭിക്കാത്തതിനാൽ മൃതദേഹം സംസ്കരിച്ചു!

തിരുവനന്തപുരം:കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്കരിക്കരുതെന്നു മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവ്.ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേഷിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി.

എന്നാൽ കമ്മീഷൻ ഉത്തരവ് മറികടന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ തൈക്കാട് ശാന്തികവാടത്തിൽ വിദേശവനിതയുടെ ശവസംസ്‌കാരം നടന്നു.വിദേശവനിതയുടെ ബന്ധുക്കളുടെ ആഗ്രഹപ്രകാരമായിരുന്നു ശവസംസ്‌കാരം.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വൈകീട്ട് 3.30 ഒാടെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം 4:45 ഓടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കുകയായിരുന്നു.ഫാ.യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ശവസംസ്കാരച്ചടങ്ങുകൾ നടന്നു.

Be the first to comment on "വിദേശവനിതയുടെ മൃതദേഹം സംസ്കരിക്കരുതെന്നു മനുഷ്യാവകാശ കമ്മീഷൻ;ഉത്തരവ് ലഭിക്കാത്തതിനാൽ മൃതദേഹം സംസ്കരിച്ചു!"

Leave a comment

Your email address will not be published.


*