ഇത്തവണ സാഹിത്യത്തിനു നൊബേല്‍ സമ്മാനമില്ല!

ലൈംഗീക വിവാദങ്ങളെ തുടർന്ന് ഇത്തവണ സാഹിത്യത്തിനു നൊബേല്‍ സമ്മാനമില്ല.നോബേല്‍ പുരസ്‌കാര ദാതാക്കളായ സ്വീഡിഷ് അക്കാദമി അംഗത്തിന്റെ ഭർത്താവിനെതിരായ ലൈംഗിക, സാമ്ബത്തിക ആരോപണങ്ങളും,ജേതാക്കളുടെ ചുരുക്കപ്പട്ടിക ചോർന്നതുമാണ് കാരണം.വിവരം അക്കാദമി ഔദ്യോഗികമായി അറിയിച്ചു.

ഇതിനു മുമ്പ് യുദ്ധസമയത്തും,1935 ൽ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്ത വേളയിലും മാത്രമാണ് അക്കാദമി സാഹിത്യതത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേണ്ടെന്ന് വച്ചിട്ടുള്ളത്.എന്നാൽ മറ്റു വിഭാഗങ്ങളിലുള്ള സമ്മാനങ്ങള്‍ പതിവു പോലെ തന്നെ നല്‍കു൦.

ആരോപണങ്ങളെ തുടർന്ന് അക്കാദമിയിലെ 18 അംഗ കമ്മിറ്റിയില്‍ ഏഴുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തവണത്തെ അവാർഡ് അടുത്ത വർഷത്തെ അവാർഡിനൊപ്പം നൽകും.

Be the first to comment on "ഇത്തവണ സാഹിത്യത്തിനു നൊബേല്‍ സമ്മാനമില്ല!"

Leave a comment

Your email address will not be published.


*