കനത്തമഴ;മരണം 120 കടന്നു;സംസ്ഥാനത്തു ജാഗ്രത നിർദേശം!

ന്യൂഡല്‍ഹി:ഉത്തേരേന്ത്യയിൽ കനത്തമഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം 120 കടന്നു.ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത്.ഹൈദരാബാദിലും തെലുങ്കാനയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുനൂറിലധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.

കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ മുന്നറിയിപ്പ് നൽകി.കേരളം,പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Be the first to comment on "കനത്തമഴ;മരണം 120 കടന്നു;സംസ്ഥാനത്തു ജാഗ്രത നിർദേശം!"

Leave a comment

Your email address will not be published.


*