ജോലി വാഗ്ദാനം ചെയ്തു പണം തട്ടി; സി.പി.എം മുന്‍ ജില്ല സെക്രട്ടറിയുടെ സഹോദരന്‍ അറസ്​റ്റില്‍!

കോഴിക്കോട്:മുഖ്യമന്ത്രിയുടെയും മറ്റു സിപിഎം നേതാക്കളുടെയും പേരിൽ ജോലി വാഗ്ദാനം ചെയ്‌തത്‌ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സി.പി.എം മുന്‍ ജില്ല സെക്രട്ടറിയുടെ സഹോദരന്‍ അറസ്​റ്റില്‍. സി.പി.എം മുന്‍ ജില്ല സെക്രട്ടറി പി ശശിയുടെ സഹോദരൻ പി സതീശനാണ്(61)​ അറസ്റ്റിലായത്. കസബ പൊലീസാണ് സതീശനെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെയുള്ള നാലുപരാതികളിലാണ് നടപടി.സർക്കാർ സർവീസുകളിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. പരാതിയുമായി എത്തിയപ്പോൾ കസബ പോലീസ് ആദ്യം പരാതി സ്വീകരിക്കാൻ മടിച്ചതായും ആരോപണമുണ്ട്. സതീശനുമായി 20 വർഷത്തോളമായി യാതൊരു ബന്ധവുമില്ലെന്ന് പി ശശി പറയുന്നത്.

Be the first to comment on "ജോലി വാഗ്ദാനം ചെയ്തു പണം തട്ടി; സി.പി.എം മുന്‍ ജില്ല സെക്രട്ടറിയുടെ സഹോദരന്‍ അറസ്​റ്റില്‍!"

Leave a comment

Your email address will not be published.


*