പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഎസ്ഐ ക്കെതിരെ കേസെടുത്തു!

തലയോലപ്പറമ്പ്:മകന്റെ കൂടെ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എഎസ്ഐ ക്കെതിരെ കേസെടുത്തു. തലയോലപ്പറമ്ബ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

ഏപ്രിൽ 28 നാണു പരാതിക്കു കാരണമായ സംഭവം.സ്കൂളിലെ ലിഫ്റ്റിൽ വെച്ച് കുട്ടിക്കൊപ്പം കയറിയ ഇയാൾ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.ഒച്ചവെച്ച കുട്ടിയുടെ വായപൊത്തിപിടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി.

Be the first to comment on "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഎസ്ഐ ക്കെതിരെ കേസെടുത്തു!"

Leave a comment

Your email address will not be published.


*