വിദേശവനിതയുടെ കൊലപാതകം;പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു!

തിരുവനന്തപുരം:കോവളം വാഴമുട്ടത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഉദയന്‍ ഉമേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 17 വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തുണ്ടെന്ന അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.

അതേസമയം കസ്റ്റഡിയിലെടുത്ത ഏപ്രില്‍ 25ന് പോലീസ് ക്രൂരമായി മർദ്ദിക്കുകയാണെന്നു പ്രതികളിൽ ഒരാളായ ഉമേഷ് മജിസ്‌ട്രേറ്റിന് പരാതി നല്‍കി. പോലീസ് മർദ്ദിച്ചും ,ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.പ്രതികൾക്ക് ആവശ്യമെങ്കിൽ വൈദ്യസഹായം നൽകണമെന്ന് പോലീസിന് കോടതി നിർദേശം നൽകി.

പ്രതികളുടെ ബന്ധുക്കളും പോലീസിനെതിരെ കോടതി വളപ്പിൽ പ്രതിഷേധിച്ചു. തങ്ങൾക്കോ തങ്ങളുടെ കുടുംബാംഗങ്ങൾക്കോ വിദേശവനിതയുടെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.പ്രതികളുടെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഒരുവിഭാഗം അഭിഭാഷകർ തടഞ്ഞു.

Be the first to comment on "വിദേശവനിതയുടെ കൊലപാതകം;പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു!"

Leave a comment

Your email address will not be published.


*