സൗദിയില്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതി!

സൗദിയില്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനം.സ്വകാര്യവാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവിങ‌് ലൈസന്‍സിന് അപേക്ഷിക്കുന്ന വനിതകള്‍ 18 വയസ്സ‌് പൂര്‍ത്തിയായവരും ഉമൂമി ലൈസന്‍സി (ഹെവി)ന് അപേക്ഷിക്കുന്നവര്‍ക്ക് 20 വയസ്സ‌് തികഞ്ഞവരുമായിരിക്കണം.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ പാശ്ചാത്തലത്തില്‍ രാജ്യത്ത് കൂടുതല്‍ ഡ്രൈവിങ‌് സ്‌കൂളുകള്‍ സ്ഥാപിക്കും.പൊതുസുരക്ഷയെ ബാധിക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ ഉയര്‍ത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മേധാവി അറിയിച്ചു.

Be the first to comment on "സൗദിയില്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതി!"

Leave a comment

Your email address will not be published.


*