150 അടി ഉയരത്തില്‍ ലാവ!

തുടര്‍ച്ചയായ ഭൂചലനങ്ങള്‍ക്ക് പിന്നാലെ ഹവായ് ദ്വീപില്‍ അഗ്നിപര്‍വ്വത സ്‌ഫോടനവും. ദ്വീപിലെ സജീവ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ കിലോവിയ ആണ് പൊട്ടിത്തെറിച്ചത്.

150 അടി ഉയരത്തിലാണ് ലാവാ പൊട്ടിത്തെറിച്ചത്. ഒട്ടേറെ വൃക്ഷങ്ങള്‍ക്കിടയിലൂടെ ലാവ ഒഴുകിനീങ്ങുന്നതിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഹവായി ദ്വീപിലെ അഞ്ചു വമ്പന്‍ അഗ്‌നിപര്‍വതങ്ങളില്‍ ‘സജീവ’ വിഭാഗത്തില്‍പ്പെട്ട ഒന്നാണു കിലോവിയ.

Be the first to comment on "150 അടി ഉയരത്തില്‍ ലാവ!"

Leave a comment

Your email address will not be published.


*