നീറ്റ് പരീക്ഷ സമാപിച്ചു!

രാവിലെ 10 ന് തുടങ്ങിയ പരീക്ഷ ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു. സം​​​സ്ഥാ​​​ന​​​ത്തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ എ​​​ന്നീ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ നടന്നത്.

പരീക്ഷയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കുട്ടികൾ പങ്കുവെച്ചത്.പരീക്ഷയ്ക്ക് ഫുള്‍ സ്ലീവ് വസ്ത്രം ധരിച്ചെത്തിയ പരീക്ഷാര്‍ത്ഥികളുടെ വസ്ത്രത്തിന്റെ കൈ അധികൃതര്‍ മുറിച്ചത് ഒരു വിഭാഗം രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടയാക്കി.

കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ വസ്ത്രത്തിന്റെ കൈ മുറിച്ചതും പെണ്‍കുട്ടികളുടെ അടക്കം വസ്ത്രം മാറ്റിച്ചതും വിവാദമായിരുന്നു. ഇതിനിടെ കണ്ണൂര്‍ തളിപ്പറമ്പിൽ നീറ്റ് പരീക്ഷക്കെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിനിക്ക് വീല്‍ ചെയര്‍ നിഷേധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.ജൂണ്‍ 5ന് ഫലം പ്രസിദ്ധീകരിക്കും.

Be the first to comment on "നീറ്റ് പരീക്ഷ സമാപിച്ചു!"

Leave a comment

Your email address will not be published.


*