സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം!

സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. മൊടക്കല്ലൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവുമായ അനൂപിനാണ് മര്‍ദ്ദനമേറ്റത്.

അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു.പൊലീസ് ജീപ്പില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു.

ലോക്കപ്പില്‍ നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച്‌ തിരിക്കുകയും ചെയ്തുവെന്നും അനൂപ് പറയുന്നു.

കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രവികുമാറിന്റെ ജ്യേഷ്ഠന്റെ മകനും അനൂപിന്റെ സൃഹൃത്തുമായ യുവാവിന്റെ വിവാഹ ചടങ്ങിൽ ഡാന്‍സ് കളിച്ചവരോട് എഎസ്‌ഐ രവികുമാര്‍ മദ്യലഹരിയിലെത്തി പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നതായി അനൂപ് പറയുന്നു.

അനൂപിന്റെ ഓട്ടോയില്‍ ആയിരുന്നു പാട്ട് വെച്ചത്. ഇതേത്തുടര്‍ന്ന് അനൂപിന്റെ വണ്ടിനമ്ബര്‍ എഴുതിയെടുത്താണ് എഎസ്‌ഐ പോയത്. തുടര്‍ന്ന് എഎസ്‌ഐയുടെ പരാതിയില്‍ അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.

Be the first to comment on "സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം!"

Leave a comment

Your email address will not be published.


*