സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം ചേരുമെന്ന് ബിഎസ്‌പി!

ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യം ചേരുമെന്ന് ബിഎസ്‌പി നേതാവ് മായാവതി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഉത്തര്‍പ്രദേശ് ലോക്‌സഭ ഉപതെരഞ്ഞടുപ്പില്‍ എസ്‌പി, ബിഎസ്‌പി സഖ്യം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോഖ്പുരും ഉപമുഖ്യമന്ത്രി കേശവ് പ്രധാന്‍ മൗര്യയുടെ ഫുല്‍പുരും ബിജെപിക്കു നഷ്ടമായിരുന്നു.

Be the first to comment on "സമാജ് വാദി പാര്‍ട്ടിയുമായി സഖ്യം ചേരുമെന്ന് ബിഎസ്‌പി!"

Leave a comment

Your email address will not be published.


*