മഅദനി ബെംഗളൂരുവിലേക്കു തിരികെയെത്തണമെന്ന് നിര്‍ദ്ദേശം!

കര്‍ണാടക തിരഞ്ഞെടുപ്പിനെ തുടർന്ന് അബ്ദുല്‍ നാസര്‍ മഅദനി ഒന്‍പതിനു ബെംഗളൂരുവിലേക്കു തിരികെയെത്തണമെന്ന് നിര്‍ദ്ദേശം .ബെംഗളൂരു പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണു ഈ തീരുമാനമെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അറിയിച്ചു.

ഈ മാസം 11 വരെ ബെംഗളൂരു എന്‍ഐഎ കോടതി മഅദനിക്ക് സമയം അനുവദിച്ചിരുന്നെകിലും തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഈ തീരുമാനം.പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷം റോഡ് മാര്‍ഗം നെടുമ്ബാശേരി വിമാനത്താവളത്തിലെത്തും.രാത്രി 10.50നുള്ള എയര്‍ ഏഷ്യ വിമാനത്തിലാണു മടക്കം.

Be the first to comment on "മഅദനി ബെംഗളൂരുവിലേക്കു തിരികെയെത്തണമെന്ന് നിര്‍ദ്ദേശം!"

Leave a comment

Your email address will not be published.


*