സിപിഎം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു;കണ്ണൂരിലും മാഹിയിലും ഹർത്താൽ!

കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം സിപിഎം പ്രേവർത്തകൻ ബാബു ബിജെപി പ്രവത്തകൻ ഷമേജ് എന്നിവരാണ് കൊല്ലപ്പെട്ടത്. മാഹിയിലെ സിപിഐഎം മുന്‍ കൗണ്‍സിലര്‍ ബാബു കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് മണിക്കൂറുകള്‍ക്കകം ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ സിപിഐഎമ്മും ആര്‍എസ്‌എസും ആഹ്വാനം ചെയ്ത ഹര്‍ത്താലുകള്‍ പുരോഗമിക്കുകയാണ്.

കെഎസ്‌ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Be the first to comment on "സിപിഎം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു;കണ്ണൂരിലും മാഹിയിലും ഹർത്താൽ!"

Leave a comment

Your email address will not be published.


*