കര്‍ണാടകയില്‍ നിന്നും 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു!

ആര്‍ആര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം വരുന്ന കൗണ്ടര്‍ ഫയലുകളും പിടിച്ചെടുത്തു.ജാലഹള്ളില്‍ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.

ആര്‍ആര്‍ നഗര്‍ എംഎല്‍എ മുനിരത്നയുടെ അനുയായിയാണ് ഫ്ളാറ്റുടമ.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ രാത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ അന്വേക്ഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്.

Be the first to comment on "കര്‍ണാടകയില്‍ നിന്നും 10,000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു!"

Leave a comment

Your email address will not be published.


*