തീര്‍ത്ഥാടനത്തിനായി പോയ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് മലയാളികള്‍ മരിച്ചു!

പഴനി തീര്‍ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് മലയാളികള്‍ മരിച്ചു.രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. പഴനിയിൽ നിന്ന് ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറിയാണ് വാനിലിടിച്ചത്.

കോട്ടയം മുണ്ടക്കയം കോരിത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകൻ മനു (27), അഭിജിത് (14), സജിനി എന്നിവരാണ് മരിച്ചത്.പഴനിക്ക് 15 കിലോമീറ്റർ അകലെ വെച്ചാണ് അപകടം.ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ (12) മധുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Be the first to comment on "തീര്‍ത്ഥാടനത്തിനായി പോയ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് മലയാളികള്‍ മരിച്ചു!"

Leave a comment

Your email address will not be published.


*