നാളെ സിപിഎമ്മും ബിജെപിയുമായി സമാധാന ചര്‍ച്ച!

നാളെ കണ്ണൂരില്‍ സിപിഎമ്മും ബിജെപിയുമായി സമാധാന ചര്‍ച്ച.ജില്ലാ കളക്ടറാണ് യോഗം വിളിച്ചത്.വൈകിട്ട് ആറു മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച.കഴിഞ്ഞ ദിവസം മാഹിയില്‍ സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു കണ്ണിപ്പൊയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ടിരുന്നു.

ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി മണിക്കൂറുകള്‍ക്കുള്ളിലാണ് കലക്ടര്‍ സമാധാന ചര്‍ച്ചയ്ക്ക് ഇരുകൂട്ടരെയും വിളിച്ചിരിക്കുന്നത്.കൊലപാതകം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Be the first to comment on "നാളെ സിപിഎമ്മും ബിജെപിയുമായി സമാധാന ചര്‍ച്ച!"

Leave a comment

Your email address will not be published.


*