പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ ബന്ധു അറസ്റ്റില്‍!

പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ കെജ്രിവാളിന്‍റെ ഭാര്യാ സഹോദരന്‍റെ മകന്‍ വിനയ് ബന്‍സാലിനെയാണ് അറസ്റ്റ് ചെയ്തത്.2015ല്‍ ഡല്‍ഹിയിലെ ബക്കോളി ഗ്രാമത്തില്‍ അഴുക്കുചാല്‍ നിര്‍മ്മിക്കുന്നതിനായി രേണു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി കരാര്‍ നല്‍കിയതാണ് പരാതിക്ക് കാരണമായത്.

എ.സി.ബിയുടെ വ്യാജ ആധാരമുണ്ടാക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.അഴിമതി വിരുദ്ധ സംഘടനയുടെ മേധാവി രാഹുല്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. ബി.ജെ.പി യുടെ രാഷ്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിലെന്ന് എ.എ.പി പ്രതികരിച്ചു.

Be the first to comment on "പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ ബന്ധു അറസ്റ്റില്‍!"

Leave a comment

Your email address will not be published.


*