കുല്‍ദീപ് സിംഗ് സെനഗര്‍ മുഖ്യപ്രതിയെന്ന് സിബിഐ!

ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെനഗര്‍ മുഖ്യപ്രതിയെന്ന് സിബിഐ.കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വച്ച്‌ കുല്‍ദീപ് സിംഗ് സെനഗര്‍ 17 കാരിയെ പീഡിപ്പിച്ചെന്നും ഈ സമയം എംഎല്‍എയുടെ സഹായിയായ ശശി സിംഗ് പുറത്ത് കാവല്‍ നിന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ഏറെ വിവാദമായ ഉന്നാവോ ബാലാത്സംഗക്കേസിലെ അന്വേഷണം ഒരു മാസം മുന്‍പാണ് സിബിഐ ഏറ്റെടുത്തത്.പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ നിന്നും കുറ്റപത്രത്തില്‍ നിന്നും കുല്‍ദീപ് സിംഗ് അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് ഒഴിവാക്കിയിരുന്നു.

നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.

എംഎല്‍എയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെയും തുടര്‍ന്ന് പ്രതിഷേധം ശക്തമായതിന് പിന്നാലെ കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

Be the first to comment on "കുല്‍ദീപ് സിംഗ് സെനഗര്‍ മുഖ്യപ്രതിയെന്ന് സിബിഐ!"

Leave a comment

Your email address will not be published.


*