നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലന്ന് സുപ്രിംകോടതി!

നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്.ശ്രീദേവിയുടെ പേരില്‍ ജീവന്‍ പരിരക്ഷാ പോളിസി ഉണ്ടായിരുന്നുവെന്നും ശ്രീദേവി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വച്ച്‌ മരിക്കുകയാണെങ്കില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളുവെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്.എന്നാല്‍ മരണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Be the first to comment on "നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലന്ന് സുപ്രിംകോടതി!"

Leave a comment

Your email address will not be published.


*