മലപ്പുറത്തുപത്തു വയസ്സുകാരിയെ തീയേറ്ററിൽ പീഡിപ്പിച്ചു!

മലപ്പുറം:സിനിമ തീയേറ്ററിനുള്ളിൽ പത്തു വയസ്സുകാരിയെ അമ്മയുടെ ഒത്താശയിൽ പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടതിനെ തുടർന്ന് കുട്ടിയെ പീഡനത്തിനിരയാക്കിയ തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീന്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18 നു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാതൃഭൂമി ചാനലാണ് പുറത്തു വിട്ടത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

ചങ്ങരംകുളത്ത് സിനിമാ തിയ്യേറ്ററിലായിരുന്നു സംഭവം. ബെൻസ് കാറിൽ കുട്ടിയോടും അമ്മയോടും ഒപ്പം എത്തിയ മൊയ്തീൻ സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ രണ്ടര മണിക്കൂറോളം ബാലികയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയോടൊപ്പം ഇയാൾ കുട്ടിയുടെ അമ്മയെയും ശാരീരിക പീഡനത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങളും കാറിന്റെ നമ്പറും സഹിതം തീയേറ്റർ ഉടമകൾ ചൈൽഡ് ലൈന് പാതി നൽകുകയായിരുന്നു.

തുടർന്ന് ചൈൽഡ് ലൈൻ പോലീസിൽ പരാതി നൽകുകയും ചെയ്‌തെങ്കിലും പോലീസ് പ്രതിയെ പിടികൂടാൻ തയാറായില്ലെന്നും ആരോപണമുണ്ട്.എന്നാൽ ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടു മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ പിടികൂടി.സംഭവം പുറത്തായതിനെ തുടർന്ന് അഭിഭാഷകനെ കാണാൻ ഷൊർണുരെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

സംഭവത്തില്‍ അന്വേഷണം വൈകിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയെടുക്കാൻ വൈകിയ ചങ്ങരംകുളങ്ങര എസ്ഐയെ സസ്‌പെൻഡ് ചെയ്തു.

Be the first to comment on "മലപ്പുറത്തുപത്തു വയസ്സുകാരിയെ തീയേറ്ററിൽ പീഡിപ്പിച്ചു!"

Leave a comment

Your email address will not be published.


*