ഡൽഹിയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും ഗതാഗതം തടസപ്പെട്ടു!

ഡൽഹിയിൽ ഉണ്ടായ കനത്ത മഴയിലും പൊടിക്കാറ്റിലും നഗരത്തിലെ ഗതാഗതം താറുമാറായി.മെട്രോ സർവീസും,ആകാശ-റോഡ് ഗതാഗതങ്ങളും തടസ്സപെട്ടു. പൊടിക്കാറ്റിനെ തുടർന്ന് ആകാശം ഇരുണ്ടതിനെ തുടർന്നാണ് വ്യോമഗതാഗതം തടസ്സപ്പെട്ടത്.

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്.ഡൽഹി ഉൾപ്പെടെയുള്ള പത്തു സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ത്ത നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Be the first to comment on "ഡൽഹിയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും ഗതാഗതം തടസപ്പെട്ടു!"

Leave a comment

Your email address will not be published.


*