തീയേറ്ററിലെ പീഡനം;പ്രതികളെ റിമാൻഡ് ചെയ്തു!

മലപ്പറം:എടപ്പാളില്‍ സിനിമ തിയറ്ററില്‍ പത്തുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.14 ദിവസത്തേയ്ക്കാണ് പ്രതികളായ മൊയ്തീന്കുട്ടിയെയും പെൺകുട്ടിയുടെ അമ്മയെയും റിമാൻഡ് ചെയ്തത്.

ഇവർക്കെതിരെ പോസ്കോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രതികൾ കുറ്റം സമ്മതിച്ചു. കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെജി ബേബിക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

മൊയ്തീൻകുട്ടി നേരത്തെയും കുട്ടിയെ പീഡനത്തിനിരയാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ കേസൊതുക്കാൻ പോലീസിന്റെ സഹായം തേടിയതോടൊപ്പം ജില്ലയിലെ പ്രധാന സിപിഎം നേതാക്കളും കേസൊതുക്കാൻ കൂട്ട് നിന്നതായാണ് സൂചനകൾ.

അതേസമയം സംഭവത്തിൽ കേസെടുക്കാൻ അലംഭാവം കാട്ടിയ പോലീസുകാർക്കെതിരെ സ്പീക്കർ ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ കെ ഷൈലജയും രംഗത്തു വന്നു.

Be the first to comment on "തീയേറ്ററിലെ പീഡനം;പ്രതികളെ റിമാൻഡ് ചെയ്തു!"

Leave a comment

Your email address will not be published.


*