മലപ്പുറത്തു വീടിനു തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ!

മലപ്പുറത്തു കുട്ടികൾ അടക്കമുള്ള ഒമ്പതംഗ കുടുംബത്തെ തീയിട്ടു കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ.ചെറുവായൂര്‍ സ്വദേശി ആലിക്കുട്ടിയാണ് പിടിയിലായത്. വ്യാപാരവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. മലപ്പുറം വാഴയൂരിലാണ് സംഭവം.

ചെറുവായൂര്‍ പുഞ്ചിരിക്കാന് അബൂബക്കറിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാർ രാത്രിയിൽ ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം. ഈസമയം ആറു കുട്ടികളടക്കം ഒൻപതു പേര് വീട്ടിലുണ്ടായിരുന്നു.ഒരാൾ രാത്രിയിൽ വീടിനു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ചാനൽ പുറത്തു വിട്ടിരുന്നു.

Be the first to comment on "മലപ്പുറത്തു വീടിനു തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ!"

Leave a comment

Your email address will not be published.


*