പഞ്ചായത്ത് തിരഞ്ഞെടുപ്പ്;ബംഗാളിൽ അക്രമ പരമ്പര!

കൊൽക്കത്ത:പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ബംഗാളിൽ അരങ്ങേറിയ അക്രമ പരമ്പരകളിൽ 12 പേര് കൊല്ലപ്പെട്ടു. നിരവധിയാളുകൾക്കു പരുക്കേറ്റു.തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ വ്യാപകമായി ബൂത്തുകൾ പിടിക്കുകയും അക്രമങ്ങൾ അഴിച്ചു വിടുകയുമായിരുന്നു.സിപിഎം പ്രവർത്തകനെയും ഭാര്യയെയും വീട്ടിനുള്ളിൽ ചുട്ടു കൊലപ്പെടുത്തി.

അക്രമപരമ്പരകളെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണ് ബംഗാളിലെ ആക്രമണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

നേരത്തെ പത്രിക സമർപ്പണവുമായി ബന്ധപെട്ടു തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി സ്ഥാനാർത്ഥിയുടെ വീടാക്രമിച്ചിരുന്നു.ആക്രമണത്തിനിടെ ആറുമാസം ഗർഭിണിയായ യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു.

Be the first to comment on "പഞ്ചായത്ത് തിരഞ്ഞെടുപ്പ്;ബംഗാളിൽ അക്രമ പരമ്പര!"

Leave a comment

Your email address will not be published.


*