സുനന്ദ പുഷ്‌കറിന്റെ മരണം; ശശിതരൂരിനെതിരെ കുറ്റപത്രം!

ഡൽഹി:സുനന്ദ പുഷക്കറിന്റെ മരണം ആത്മഹത്യയെന്ന്‌ ഡൽഹി പോലീസ്. തരൂരിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ഡൽഹി പോലീസ് പട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രേരണാകുറ്റത്തിന് പുറമെ ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്.പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റങ്ങൾ.

കോൺഗ്രസ്സ് ഭരണകാലത്താണ് കോൺഗ്രസ്സ് എംപിയായ ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‍കറിനെ 2014 ജനുവരി 17നാണ് ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയുടേത് കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

Be the first to comment on "സുനന്ദ പുഷ്‌കറിന്റെ മരണം; ശശിതരൂരിനെതിരെ കുറ്റപത്രം!"

Leave a comment

Your email address will not be published.


*