സ്‌മൃതി ഇറാനിക്ക് സ്ഥാനചലനം!

ന്യൂഡൽഹി:കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി.വാർത്താവിതരണ മന്ത്രി സ്‌മൃതി ഇറാനിയെ തൽസ്ഥാനത്തു നിന്നും മാറ്റി.വാർത്താവിതരണ സഹമന്ത്രിയായിരുന്ന രാജ്യവർധൻ സിങ് റാത്തോഡിനെ പകരം മന്ത്രിയാക്കി. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അഭാവത്തിൽ റയിൽവേമന്ത്രി പിയുഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.സ്‌മൃതി ഇറാനി ടെക്സ്റ്റൈൽ മന്ത്രിയായി തുടരും.

വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് വിശ്രമം ആവശ്യമായ സാഹചര്യത്തിലാണ് പിയുഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്. സിനിമ അവാർഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്‌മൃതി ഇറാനിക്ക് സംഭവിച്ച വീഴ്ച കസേര തെറിക്കാൻ കാരണമായി.

Be the first to comment on "സ്‌മൃതി ഇറാനിക്ക് സ്ഥാനചലനം!"

Leave a comment

Your email address will not be published.


*